Friday, September 01, 2006

ഈ ജപ്പാന്‍കാരുടെ ഒരു കാര്യം...

സമയം ഒരു വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്‌..

സ്ഥലം ജപ്പാനിലെ ഒരു പ്രശസ്തമായ medical equipment പ്ലാന്റിന്റെ software development and testing lab..ഈ പ്ലാന്റിലാണ്‌ ലോകത്തിന്റെ പല ഭാഗത്തേക്കുമുള്ള ultrasound , MRI , CT Scanners ഉണ്ടാക്കുന്നത്‌.

സീന്‍ 1

Testing Lab , നാട്ടിലെ computer coatching classകളെ അനുസ്മരിപ്പിക്കുന്ന വിധം നീളത്തിലുള്ള tableകളിലായി ഒരു പത്ത്‌ നൂറു computer കള്‍ നിരത്തി വച്ചിരിക്കുന്നു..gap ഉള്ളിടത്തൊക്കെ ഓരോ ultrasound scannersഉം അവന്മാര്‍ വച്ചിട്ടുണ്ട്‌..(അതെന്താ സാധനം എന്നു മാത്രം ചോദിക്കരുത്‌ ഞാന്‍ പറയില്ല..എനിക്കു അറിയില്ല ..വേണമെങ്കില്‍ stress echo എന്താണെന്നു പറഞ്ഞ്‌തരാം..ഇനി അതെന്താണെന്നു അറിഞ്ഞേ മതിയാകൂ എന്നുണ്ടങ്കില്‍
ഇവിടെ നോക്കൂ..)

വെള്ളിയാഴ്ച ആയതു കൊണ്ടാണൊ എന്തൊ ..മിക്ക സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നു..

camera നമ്മുടെ നായകന്റെ അടുത്തേക്കു പാന്‍ ചെയ്യട്ടെ ..നമ്മുടെ നായകന്‍ ( അദ്ദേഹം ഒരു മഹാ സംഭവം ആയിരിക്കും എന്നു പറയേണ്ടതില്ലല്ലൊ ..അതു കൊണ്ടാണല്ലോ അദ്ദേഹം നായകന്‍ ആയത്‌ ) ഒരു Ultra Sound machine ന്റെ തൊട്ടടുത്ത്‌ ഞാനിപ്പൊള്‍ എല്ലാം ശരിയാക്കിത്തരാം എന്ന മട്ടില്‍ ഒരു computer monitorല്‍ തലയിട്ടു എന്തൊ ചെയ്തു കൊണ്ടിരിക്കുന്നു.. നമുക്കു തോന്നും അദേഹം ഇപ്പ്പ്പോള്‍ ചെയ്യുന്ന പണി ഉടനെ ചെയ്തു തീര്‍ത്തില്ലങ്കില്‍ company യുടെ അടുത്ത release നടക്കില്ല എന്ന്..അത്രക്കും dedication ഉം concentrationഉം നമുക്ക്‌ അദ്ദേഹത്തിന്റെ മുഖത്തു കാണാം..

നായകനെ നമുക്കു "ഞാന്‍" എന്നു വിളിക്കാം.. അങ്ങിനെ ഞാന്‍ വളരെ താല്‍പര്യത്തോടെ എന്തൊ ചെയ്തു കൊണ്ടിരിക്കുന്നു... തൊട്ടടുത്ത്‌ ഒരു ജപ്പാന്‍കാരന്‍ ഒരു കെട്ടു കടലാസുമായി വന്നിരുന്ന് Ultra Sound scanner ല്‍ എന്തൊക്കെയൊ ചെയ്തു നോക്കുന്നു...ഞാന്‍ ആരെയും ശ്രദ്ധിക്കാതെ എന്റെ പണിനോക്കുന്നു... ജാപ്പനീസ്‌ ഭാഷയുടെ a,b,c,d അറിയാത്തതു കൊണ്ടൊ എന്തൊ ..ഞാന്‍ ആ ഗണത്തില്‍ പെട്ട ആരുമായും മുട്ടാന്‍ പോകാറില്ല..

അല്‍പ്പം ..ഫ്ലാഷ്ബാക്ക്‌..

vacation നു മുന്‍പാണ്‌ ..എന്റെ തന്നെ ടീമില്‍ പെട്ട ഒരു ജാപ്പനീസ്‌ ചേച്ചിയോടു ഞാന്‍ , "This 27 th am going to india for a vacation". അവര്‍ എന്നെ കണ്ണ്‍ മിഴിച്ചു നോക്കി.. എന്റെ അച്ചിപ്പ്പാറ അമ്മച്ചി.. പണി പാളിയൊ.. ഇവിടെ ഇനി vaction എന്നു പറയുന്നതു വല്ല ചീത്ത വാക്കും ആണോ ? അതൊ ..going എന്ന് പറയുന്നതാണൊ ചീത്ത വാക്ക്‌..ഇനി എന്തായാലും ഞാന്‍ പറഞ്ഞതു എന്താണെന്നു, പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ടു തന്നെ കാര്യം..ഞാന്‍ എന്റെ writting pad ല്‍ നിന്നും ഒരു കടലാസ്സു കീറി..ഒരു പാവക്ക കഷ്ണം പോലെ ജപ്പാന്‍ വരച്ചു.. പിന്നെ നെഞ്ചുവിരിച്ചു നില്‍ക്കുന്ന നമ്മുടെ പാവം india യും , പിന്നെ ജപ്പാനില്‍ നിന്നും india യിലേക്കു ഒരു ആരൊയും..സംഗതി ക്ലീന്‍ ..അവര്‍ക്കു കാര്യം മനസ്സിലായി.. അവര്‍ എനിക്കു ശുഭയാത്ര ആശംസിച്ചു..പിന്നെ എന്റെ കയ്യില്‍ നിന്നും ആ paper വാങ്ങി ..ഇന്ത്യക്കും ജപ്പാനും ഇടക്ക്‌ ഒരു dot ഇട്ടു. എന്നിട്ടു ജപ്പാനില്‍ നിന്നും ഒരു ആരൊ അങ്ങൊട്ടു വരച്ചു..കൂടെ ഒരു Question mark ഉം..പെട്ടല്ലോ.. എനിക്കു ഒന്നും മനസ്സിലായില്ല.. പിന്നെ ഒരു 5 മിനിട്ടു അതില്‍ ആയിരുന്നു Research ,അവസ്സാനം കാര്യം മനസ്സിലായി.. ജപ്പാനില്‍ നിന്നും direct flight ആണൊ എന്നാണു അവര്‍ ചോദിച്ചത്‌ ..അവര്‍ വരച്ച dot ല്‍ singapore എന്നു എഴുതി പ്രശ്നം ഞാന്‍ solve ചെയ്തു. (പിന്നെ.. അയ്യപ്പന്റെ അടുത്തല്ലെ അവരുടെ പുലികളി..).

അങ്ങിനെ ഓരോന്നു ആലൊചിച്ചിരിക്കുന്ന സമയത്താണു പിന്നില്‍ ഒരു ബഹളം.. Ultrasound machine ന്റെ ചുറ്റും കുറെ ജപ്പാന്‍കാര്‍ കൂടിനിന്ന് എന്തൊക്കെയൊ പറയുന്നു..എല്ല്ലാവരുടേയും മുഖത്തു അത്ഭുതം ..എനിക്കു ഒന്നും മനസ്സിലായില്ല.. അവരുടെ വായില്‍ നിന്നും വീഴുന്ന മുഴുത്ത ജാപ്പനീസുകള്‍ക്കിടയില്‍ ഒന്നു രണ്ടു english words ഞാന്‍ കണ്ടു പിടിച്ചു..Xp എന്നൊ..remote desktop എന്നോ ഒക്കെ ആരൊ പറയുന്നു..പെട്ടന്ന് ഒരു ഞെട്ടലൊടെ ഞാന്‍ എന്റെ വലതു കയ്യിലേക്കു നോക്കി..ഈശ്വരാ.. ഇതെങ്ങിനെ എന്റെ കയ്യില്‍ വന്നു,,ഇതു ആ Ultrasound machineന്റെ trackball അല്ലെ( ഇതു മൗസിനു പകരം ഉപയോഗിക്കാവുന്ന ഒരു സാധനം ആണു, കൂടുതല്‍ വിവരങ്ങള്‍ക്ക്‌
ഇവിടെ നോക്കൂ )..ഇതാരാ ഇവിടെ കൊണ്ടുവന്നു വച്ചതു.. ഇല്ല ആര്‍ക്കും ഒന്നും മനസ്സിലായിട്ടില്ല .ഞാന്‍ മെല്ലെ trackballല്‍ നിന്നും കയ്യെടുത്തു..ഒന്നും അറിയാത്ത പോലെ അതു എന്റെ കയ്യ്‌ എത്തുന്ന ദൂരത്തു നിന്നും മാറ്റി വച്ചു..

സംഭവിച്ചത്‌ ഇതാണ്‌..

ആ മഹാന്‍ അവിടെ ടെസ്റ്റ്‌ ചെയ്തു കൊണ്ടിരിക്കുമ്പൊള്‍ അതാ..മൗസ്‌ പോയിന്റര്‍ ചുമ്മാ അങ്ങൊട്ടും ഇങ്ങൊട്ടുമ്മൊക്കെ നീങ്ങുന്നു..അദേഹം മൗസ്‌ ഇങ്ങൊട്ടു നീക്കുമ്പൊള്‍ മൗസ്‌ അതാ അങ്ങൊട്ടു പോകുന്നു.. മൗസിന്റെ ഈ അനുസരണക്കേടാണു അവിടെ അത്രയും പ്രശ്നങ്ങള്‍ ഉണ്ടാക്കിയതു.. എന്റെ ചിന്തകള്‍ക്കിടയില്‍ ഞാന്‍ തന്നെയാണു മൗസിനു പകരം ഉപയോഗിക്കാവുന്ന trackballല്‍ പണിതു മൗസിനെ നിയന്ത്രിച്ചിരുന്നതെന്നു അവര്‍ അറിഞ്ഞില്ല.. final version machineകളില്‍ trackball ഉണ്ടാകില്ലാത്തതു കൊണ്ടും ആ സാധനം എന്റെ tableല്‍ ഇരുന്നിരുന്നതു കൊണ്ടും അത്‌ ആരും ശ്രദ്ധിച്ചില്ല.. തല്‍ക്ക്കാലം ഞാന്‍ രഷപെട്ടു..

പക്ഷെ....ശരിക്കും പെട്ടതു അവിടുത്തെ developers ആണു..

ആ മഹാന്‍, പ്രശ്നം ഒരു reproduce ചെയ്യാന്‍ പറ്റാത്ത issue ആയി report ചെയ്തു...അവരിപ്പോഴും അതിനെ കുറിച്ചു പഠിച്ചു കൊണ്ടിരിക്കുന്നു..

നമ്മളെ കൊണ്ടു ഇത്രയൊക്കെ അല്ലെ..പറ്റൂ...

സ്നേഹപൂര്‍വ്വം....

വാല്‍കഷ്ണം : പണ്ട്‌ ഒരു പ്രൊജക്ട്‌ മാനേജര്‍ നാട്ടിലേക്കു ഫോണില്‍ വിളിച്ചിട്ട്‌ ജപ്പാന്‍കാരെ കുറിച്ച്‌" എടെയ്‌.. ഈ മണ്ടന്മാര്‍ നമ്മളേക്കാള്‍ ബുദ്ധിമാന്മാര്‍ ആണടെയ്‌... "

7 comments:

Shena said...

superb..dear..

ശ്രീജിത്ത്‌ കെ said...

അന്‍‌വറേ, കലക്കന്‍ വിവരണം. അസ്സലായി ചിരിച്ചു. ഇജ്ജാതി മണ്ടന്മാരാണോ അവിടെ. മദാമ്മയുമായി വര‍ച്ച് കളിച്ചതും കലക്കി.

വക്കാരിമഷ്‌ടാ said...

ശ്രീജിത്ത് വഴി വന്നു.

സന്ദേശം ശ്രീനിവാസന്‍ സ്റ്റൈലില്‍;

“ജപ്പാന്‍‌കാരെപ്പറ്റി ഒന്നും പറയരുത്” :)

ദില്‍ബാസുരന്‍ said...

ജപ്പാനിലാണോ? :)

anwer said...

യ്യോ...ഇതില്‍ നിങ്ങളൊക്കെ കമന്റിയ വിവരം ദേ ..ദിപോളാണറിഞ്ഞത്‌... ചീറ്റിപ്പോയ പോസ്റ്റായേകരുതിയൊള്ളൂ...ഇനിയെങ്ങാന്‍ പൊട്ടിയാലോ എന്നു കരുതി...എടുത്തു കളയാനും മടി...

Shena : Thanks boss

ശ്രീജി: നന്ദി... എല്ലാവരും ഇങ്ങനെയല്ലകെട്ടോ...കിടിലങ്ങളും ഉണ്ട്‌( വക്കാരിയെ പേടിച്ചിട്ടൊന്നുമല്ല...) ഇനി എന്റെ കഥ അവര്‍ ജാപ്പനീസ്സില്‍ ബ്ലോഗുന്നുണ്ടോ എന്തൊ ?

ദില്‍ബൂ: ഇപ്പോ ജപ്പാനില്‍ ആണ്‌...

Adithyan said...

ഞാനും വായിച്ചിരുന്നു. കമന്റ് ബ്ലോഗര്‍ ബീറ്റ് കൊണ്ടു പോയെന്നു തോന്നുന്നു.

കോള്ളാം അന്വറേ... :)

പറ്റുന്നിടത്തോളം മലയാളത്തിലാക്കരുതോ?

Jowins said...

വാല്‍ക്കഷ്ണം എനിക്കു വല്ലാതങ്ങിഷ്ട്പെട്ടു..