Thursday, August 31, 2006

ചിക്കന്‍ കറിയും കടുകു വറുത്തതും...

ചിക്കന്‍ കറിയില്‍ കടുകിടുമൊ ? ചോദ്യം ആന്റുവിന്റേതാണ്‌. ഞാന്‍ ഉണ്ടാക്കിയ ( തനിയെ ഉണ്ടായ എന്നു പറയുന്നതാവും ശരി ) ചിക്കന്‍ കറി taste ചെയ്തതിനു ശേഷം ആണു ചോദ്യം.. ഞാന്‍ ഒന്നു പരുങ്ങി...എന്തു പറയും.. വന്നിട്ടു 6 മാസം ആയല്ലോടാ ..ഇതു വരെ ഒരു ചിക്കന്‍ കറിപോലും ഉണ്ടാക്കാന്‍ പടിച്ചില്ലേ ? എന്നായിരുന്നു ചോദ്യം എങ്കില്‍ "പിന്നേ..ജപ്പാനില്‍ വന്നതു ചിക്കന്‍ കറി ഉണ്ടാക്കാനല്ലേ" എന്നു പറയാം.. പക്ഷെ ..ഈ ചോദ്യത്തില്‍ ഒരു പരിഹാസം ഒളിഞ്ഞിരിപ്പില്ല..പകരം ഒരു സംശയം തീര്‍ക്കുന്ന പോലെയാണു ചോദ്യം.

പണ്ടു നാട്ടില്‍ വച്ച്‌ ഏതൊ ഒരു ഒഴിവു ദിവസ്സത്തില്‍ ഒരു ടിവി പ്രൊഗ്രാമിലേക്കു വിളിച്ചപ്പോള്‍ അവതാരിക എന്നോട്‌ ചോദിച്ചു.."cooking " അരിയാമൊ? (പിന്നേ ഞാന്‍ ഒരു മഹാസംഭവം അല്ലേ ..)

ഞാന്‍ : അറിയാം...
TV യിലെ കുട്ടി : എന്തൊക്കെ cook ചെയ്യും...

ഞാന്‍ : പപ്പടം വറുക്കാന്‍ അറിയാം...
TV യിലെ കുട്ടി : ഓ.. പപ്പടം വറുക്കുന്നതു ഇത്ര വലിയകാര്യം ആണൊ ?

ഈശ്വരാ....ഈ നാട്ടില്‍ പപ്പടത്തിനു ഒരു വിലയും ഇല്ലേ ? പിന്നെ പപ്പടം എത്രമാത്രം വിലപ്പെട്ട ഭഷണ സാധനം ആണെന്നും അതു സദ്യയില്‍ ഒഴിച്ചു കൂടാനാകാത്ത ഒരു സാധനം ആണെന്നുമുള്ള എന്റെ വാദത്തിനു മുന്നില്‍ TV യിലെ കുട്ടി എന്റെ കഴിവു സമ്മതിച്ചു.. എനിക്കിഷ്ടപ്പെട്ട പാട്ടു വച്ചു തരാം എന്നു പറഞ്ഞു രഷപ്പെട്ടു ...

ഇതിപ്പൊ പ്രശ്നം അങ്ങിനെ ഒന്നും തീരും എന്നു തോന്നുന്നില്ല ..അടുത്ത Apartmentil ആണു താമസ്സം എങ്കിലും..ഞങ്ങളുടെ Apartmentiലെ Regular visitor ഉം സര്‍വോപരി.. ഒരു cooking expert ഉം ആയ ആന്റു ആണ്‌ ചോദിച്ചിരിക്കുന്നത്‌..പണ്ടായിരുന്നെങ്കില്‍ അത്ര പ്രശ്നം ഉണ്ടാകില്ലായിരുന്നു..
സഹമുറിയന്മാരായിരുന്നത്‌ നല്ല ഒരു പാലാകാരന്‍ അച്ചായനും പിന്നെ ഒരു തനി തിരുവനന്തപുരം അപ്പിയും ആയിരുന്നു..അന്നൊക്കെ നമ്മുടെ ജൊലി എന്നു പറയുന്നതു..അരി കഴുകുക ..റൈസ്‌ കുക്കറില്‍ അതിട്ട്‌ സ്വിച്ച്‌ on ചെയ്യുക ..പിന്നെ ..അവര്‍ ഉണ്ടാക്കുന്ന പാലാ മീന്‍ കറിയും,..grilled chicken നും ഒക്കെ കഴിക്കുക എന്ന ഭാരിച്ച ജോലികള്‍ ആയിരുന്നു...

ഒരു മാസം കഴിഞ്ഞപ്പോള്‍ പണിയൊക്കെത്തീര്‍ത്ത്‌ അവര്‍ തിരിച്ചു പോയി.. പിന്നെ അങ്ങോട്ടൊരു യാത്ര ആയിരുന്നു.. പാചക കലയുടെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയുള്ള യാത്ര...ആദ്യ ദിവസ്സം തന്നെ, സകല google ദൈവങ്ങളേയും മനസ്സില്‍ വിചാരിച്ച്‌ ഒരു search അങ്ങു searchi-കിട്ടി കുറെയെണ്ണം- ഏതൊ ഒരു site ല്‍ നിന്നും prawns fry ഉണ്ടാക്കുന്ന വിധം ഒപ്പിച്ചെടുത്തു.. ഉണ്ടായതോ... carbon .. അവസാനം കരിഞ്ഞ സവാള കഷ്ണങ്ങള്‍ക്കിടയില്‍ നിന്നും പെറുക്കി എടുത്ത..പാതി കരിഞ്ഞ കൊഞ്ചു കൊണ്ട്‌ അന്നത്തെ അത്താഴം ഒരുവിധം adjust ചെയ്തു..

എന്റെ കഷ്ടപ്പാടു കണ്ടിട്ടോ എന്തോ ..അടുത്ത ദിവസ്സം തന്നെ എനിക്കു രണ്ടു പുതിയ സഹമുറിയന്മാരെകിട്ടി..അവരും മോശം ആയിരുന്നില്ല.. അഭിലാഷ്‌ cook ചെയ്യുന്ന ദിവസ്സ്സങ്ങളില്‍ .. ഹോളി ആഘോഷിച്ച കോഴികളെ പോലെ പല നിറങ്ങളിലുള്ള മസാലകളില്‍ കുളിച്ച കോഴി കഷണങ്ങള്‍.. ഞങ്ങളുടെ frying Pan ല്‍ കിടന്നു തിളച്ചു...ചിലതൊക്കെ ശരിയായി..ചിലതൊക്കെ ചീറ്റി...

സേവിയര്‍ ഉണ്ടാക്കുന്ന മീന്‍ കറി .ഷാപ്പുകാര്‍ പോലും തോറ്റു പോകും... ഞാന്‍ cook ചെയ്യുന്ന ദിവസ്സങ്ങളില്‍ അവര്‍ വ്രതം അനുഷ്ടിക്കും,,, തിങ്കളാഴ്ച്കയാണെങ്കില്‍ ..തിങ്കളാഴ്ച്ക വ്രതം.. ശനിയാഴ്ച്ച ആണെങ്കില്‍ ശനിയാഴ്ച്‌ വ്രതം..

അവസാനം..നിലനില്‍പ്പിനു വേണ്ടി google ദൈവങ്ങളെ വിളിച്ചു കരഞ്ഞ എനിക്കു pachakam.com ഒരു ആശ്വാസം ആയി.. ദിവസ്സവും office ല്‍ നിന്നും print എടുക്കുന്ന പാചകക്കുറിപ്പുകള്‍.. chicken ആയും ..egg ആയും ..മോരു കറിയായും രൂപാന്തരം പ്രാപിച്ചു... പലതരത്തില്‍ ഉള്ള chicken കറികള്‍ വച്ച്‌ ഞാന്‍ അങ്ങിനെ ഒരു star ആയി വാഴുമ്പൊള്‍ ആണു ആന്റുവിന്റെ ഈ ചോദ്യം.. തല്‍ക്കാലം..ചോദ്യം കേള്‍ക്കാത്തമട്ടില്‍ ഒഴിഞ്ഞു മാറി..

പക്ഷെ പ്രശ്നം അതു കൊണ്ടു തീരുന്നില്ല.. ശരിക്കും chicken കറിയില്‍ കടുക്‌ വറുത്തിടുമോ ?....

സ്നേഹപൂര്‍വ്വം...

6 comments:

അരവിന്ദ് :: aravind said...

സൂപ്പര്‍!!! കലക്കീണ്ട് വിവരണം...
രസിച്ചു ചിരിച്ചു...
ഇതാരും കണ്ടില്ലേ ബൂലോഗേ‌ര്‍സ്? :-))

സ്വാഗതം സുഹൃത്തേ...

വല്യമ്മായി said...

ഇട്ടാലും ഇട്ടില്ലേലും കുഴപ്പമില്ല.നന്നായി എഴുതിയിട്ടുണ്ട്

myexperimentsandme said...

അടിപൊളിയായിട്ടുണ്ടല്ലോ. ഇവിടെ വന്ന് പഞ്ചസാരയും ഉപ്പും തിരിച്ചറിയാന്‍ വയ്യാതെ നടന്ന് സാമ്പാറില്‍ ഉപ്പ് പാകത്തിനിട്ട് സാമ്പാറിന്റെയൊഴിച്ച് വേറേല്ലാ രുചിയും കിട്ടി നാക്കിന്റെ ടേസ്റ്റ് ബഡ്ഡ് പോക്കടിച്ചെന്നോര്‍ത്ത് വണ്ടറടിച്ച് അവസാനം മോരുകറിക്കും അതേ സ്വാദ് തന്നെ വന്നപ്പോള്‍ ഹോംസില്‍ നടത്തിയ വാട്സണാണ് സംഗതി കണ്ടു പിടിച്ചത്-ഉപ്പാണെന്ന് ഓര്‍ത്ത് ദിവസവും കുടഞ്ഞിട്ടത് പഞ്ചാരയായിരുന്നു. എന്റെ സാറിന്റെ പേരും അത് തന്നെ - സാറ്റോ സാന്‍ (സാറ്റോ-പഞ്ചസാര).

താങ്കള്‍ കമന്റുകള്‍ പിന്‍‌മൊഴിയില്‍ വരുവാനുള്ള വിദ്യ ചെയ്തിട്ടില്ലേ. ആദ്യത്തെ പോസ്റ്റില്‍ ശ്രീജിത്ത് തന്ന ലിങ്കില്‍ ഉണ്ട്. അങ്ങിനെയാണെങ്കില്‍ ഇവിടെ വീഴുന്ന കമന്റുകള്‍ പഞ്ചായത്തില്‍ വരികയും കൂടുതല്‍ ആള്‍ക്കാര്‍ ബ്ലോഗ് സന്ദര്‍ശിക്കുകയും ചെയ്യും.

അന്‍‌വര്‍ സാദത്ത് | anwer sadath said...

നന്ദി വക്കാരി.. ശ്രീജിത്തിന്റെ ലിങ്ക്‌ മുഴുവന്‍ വായിച്ചതു ഇപ്പോഴാണ്‌ ..ഇനിയും ഇതുപോലുള്ള tips പ്രതീഷിക്കുന്നു..ഇനി December ല്‍ നാട്ടില്‍ പോകുമ്പൊള്‍..ജപ്പാനില്‍ പോയി cooking പടിച്ചവന്‍ എന്ന പേരു വിവാഹ കമ്പോളത്തില്‍ എങ്കിലും ഉപകാരപെട്ടാല്‍ മതിയായിരുന്നു...

മനോജ് കുമാർ വട്ടക്കാട്ട് said...

ബോയിംഗ്‌ ബോയിംഗ്‌ എന്ന സിനിമയില്‍ മോഹന്‍ലാല്‍ ചിക്കനുണ്ടാക്കുന്നത്‌ ഓര്‍ത്ത്‌ പോകുന്നു...

Rasheed Chalil said...

അന്‍വറേ അസ്സലായി. ഇത് എല്ലാവരും അഭിമുഖീകരിച്ച പ്രശ്നം.

ഞാന്‍ പ്രവാസിയാവുമ്പോള്‍ ഒരു കട്ടഞ്ചായ ഉണ്ടാക്കാന്‍ പോലും അറിയുമായിരുന്നില്ല. എല്ലാം പഠിച്ചു വേറെ ഒരു മാര്‍ഗ്ഗമില്ലത്തതിനാല്‍.