Tuesday, August 29, 2006

On-site ബോറടി

vacation കഴിഞ്ഞു വന്നിട്ട്‌ ഇതിപ്പോ ആഴ്ച രണ്ടാകുന്നു..ഒരാഴ്ച കരഞ്ഞു കാലു പിടിച്ചിട്ടാണു ഇന്നലെ boss ഒരു പണി തന്നത്‌. അതിപ്പോ 1 മണിക്കൂര്‍ കൊണ്ടു തീര്‍ന്നു,,പണി ഒന്നും ചെയ്യാതെ ഇരിക്കാന്‍ മടി ഉണ്ടായിട്ടൊ company യൊടുള്ള അതിരിരു കവിഞ്ഞ സ്നേഹമോ അല്ല..അല്ലെങ്കില്‍ തന്നെ don't love u r company, love your work എന്നാണല്ലൊ ആലോക software തൊഴിലാളികളുടെ എല്ലാം Role Model ആയ നാരായണമൂര്‍ത്തി സാര്‍ പറഞ്ഞിരിക്കുന്നത്‌..ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും ഉദയ സൂര്യന്റെ നാട്ടില്‍ വന്നിട്ടു 6 മാസത്തില്‍ ഏറെ ആയി.. ഇടക്കു രണ്ടാഴ്ച നാട്ടില്‍ പോയി എന്നതൊഴിച്ചു ദൈവം സഹായിച്ചു ഇന്നേവരെ boradiക്കു ഒരു കുറവും ഇല്ല... ഒരു മനുഷ്യന്‍ എത്ര നേരം ഒന്നും ചെയ്യാതെ വെറുതെ ഇരിക്കും.. നാട്ടില്‍ വച്ചു പലചരക്കു സാധനം പൊതിഞ്ഞു വരുന്ന പത്ര കടലാസ്സ്‌ അബദ്ധത്തില്‍ പോലും വായിച്ചു നോക്കാത്ത ആളുകളൊക്കെ ഇതുവരെ കേട്ടിട്ടില്ലാത്ത Online-Paper വായിച്ചു സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും കേരളത്തിന്റെ ഈ പോക്കിനെ കുറിച്ചു വേവലാതിപ്പെടുകയും ചെയ്യുന്നതു കണ്ടപ്പൊള്‍ ആണു ഇവിടെ boradi എത്രമാത്രം രൂഷമാണെന്നു മനസ്സിലായത്‌.
ഇതൊക്കെ കൊണ്ടു ആകെ വലഞ്ഞു സഹികെടുമ്പൊള്‍ ഒരു കഷണം paper ഉം കയ്യില്‍ എടുത്തു ചുമ്മാ Bossiന്റെ മുന്നിലൂടെ അങ്ങൊട്ടും ഇങ്ങൊട്ടും നടക്കും... അവസാനം Boss പറഞ്ഞു.. നീ അവിടെ പോയി ഇരിക്കൂ. എന്തെങ്കിലും പണി വന്നാല്‍ ഞാന്‍ അവിടെ വന്നു പറയാം.. അങ്ങിനെ ആ entertainmentum മുടങ്ങി.. നാട്ടില്‍ ഒരു ടീം ഉണ്ടായിരുന്നെങ്കില്‍ ഈ കുഴപ്പങ്ങള്‍ ഒന്നും ഉണ്ടാകില്ലായിരുന്നു,, ചുമ്മാ യാഹൂ voice chatil കയറി.. Hello... കേള്‍ക്കാമൊ? Hello... എനിക്കു കേള്‍ക്കാം.. നിനക്കു കേള്‍ക്കാമൊ എന്നൊക്കെ, നാട്ടിലുള്ള Tech Leadനോടു ചോദിച്ചു സമയം കളയാം.. ആ പരിപാടി കൊണ്ടു രണ്ടു പേരുടെ ബോറടി മാറികിട്ടും,,, ഒന്നുകൂടെ ഉറക്കെ സംസാരിച്ചാല്‍ ..2 എന്നതു 3ഒ 4ഒ ഒക്കെ ആക്കാം... എന്നിട്ടും ബോറടി മാറുന്നില്ലങ്കില്‍ ഈ പരിപാടി തന്നെ head phone ഉം mic ഉം connect ചെയ്യാതെ തന്നെ അവതരിപ്പിക്കാം..

Google Earth ആണു മറ്റൊരാശ്വാസം, എന്നും രാവിലെ തന്നെ വന്ന് google earth ല്‍ നോക്കി പരിചയമുള്ള സ്ഥലങ്ങള്‍ കണ്ടുപിടിക്കുക എന്നത്‌ ഒരു നേരമ്പോക്കായിട്ടുണ്ട്‌..അങ്ങിനെ ദിവസവും google earth നോക്കി നാട്ടില്‍ വീടുപണി എവിടെ വരെ ആയി എന്നു നോക്കുന്ന വിദ്വാന്മാരും കുറവല്ല.

എനിക്കു ഇതിന്റെ ഒന്നും ആവശ്യം ഉണ്ടായിട്ടല്ല പിന്നെ എത്ര നാള്‍ എന്നു വച്ചാ പട്ടിണി കിടക്കുന്നെ? എന്ന് പണ്ടൊരു വിദ്വാന്‍ പറഞ്ഞതു പോലെ ദിവസ്സവും കിട്ടുന്ന 50$ ഓര്‍ക്കുമ്പോള്‍ നാട്ടിലേക്കു തിരിച്ചു പോകാനും തോന്നുന്നില്ല.കുറച്ചു പണച്ചിലവുള്ളതും എന്നാല്‍ കൂടുതല്‍ സമയം കൊല്ലാന്‍ പറ്റുന്നതുമായ മറ്റോരു വിനോദം www.kakaku.com ആണ്‌. ഇവിടെ നമുക്ക്‌ നമ്മുടെ ഇഷ്ടത്തിനനുസരിച്ചുള്ള Gadget Browse ചെയ്യാം.ഇഷ്ടപെട്ടാല്‍ വാങ്ങുകയും ചെയ്യാം. പൂര്‍വികര്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌.. പണ്ടു 6 മാസംകഴിഞ്ഞു തിരിച്ചുപോകുമ്പോളാണു ആളുകള്‍ ഒരു mp3 player വാങ്ങുന്നതു.. അതും മനസ്സില്ലാ മനസ്സോടെ.. ഇപ്പോ വന്നു ഒരാഴച്ചക്കുള്ളില്‍ player ഉം camera യും വാങ്ങിയിരിക്കും.. പിന്നെ ഒരു മാസത്തിനുള്ളില്‍ laptop. എന്നിട്ട്‌ ഇനി എന്തു വാങ്ങണം എന്നാലോചിച്ചു സമയം കളയും.. അതും നമുക്കു boradi മാറ്റാന്‍ ഒരു വഴി.. ഇങ്ങിനെ 2ഉം 3ഉം laptop വാങ്ങിയവരുണ്ടിവിടെ ...
ജീവിതം ഒരേപോലെ boradiപ്പിച്ചു കളയുന്ന രണ്ടു പേര്‍ എന്ന നിലക്കു ഒരു cabinil തന്നെ ഇരുന്നു പരസ്പരം chat ചെയ്യുമ്പൊള്‍ ആണു പ്രവീണ്‍ ചേദിച്ചതു.. why don't u try some malayalam blog? പിന്നെ മലയാളം ബ്ലൊഗിങ്ങില്‍ കിടിലങ്ങളും ..പുലികളും ..പുപ്പുലികളും ഒക്കെ ആയ കുറെ പേരുടെ ബ്ലൊഗ്‌ കാട്ടി തന്നു അനീഷ്‌ .. പിന്നെ വരമൊഴി ഉപയൊഗിച്ചു type ചെയ്യാനുള്ള ശ്രമം ആയിരുന്നു..അത്‌ ഇവിടെ വരെ എത്തി... ഒന്നും ആയില്ല..എന്തെങ്കിലും ഒക്കെ ആകുമായിരിക്കും....എന്ന പ്രതീഷയൊടെ...

സ്നേഹപൂര്‍വം...

13 comments:

ശ്രീജിത്ത്‌ കെ said...

സ്വാഗതം അന്‍‌വര്‍,

http://ashwameedham.blogspot.com/2006/07/blog-post_28.html

ഇവിടെ മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് വിവരിച്ചിട്ടുണ്ട്. ഒന്ന് നോക്കൂ.

മലയാളം പോസ്റ്റുകള്‍ ജസ്റ്റിഫൈ ചെയ്താല്‍ അത് ഇന്റെര്‍നെറ്റ് എക്സ്പ്ലോറര്‍ ഒഴികെയുള്ള ബ്രൌസറുകളില്‍ വായിക്കാന്‍ പ്രയാസമാകും. ലെഫ്റ്റ് അലൈന്‍ ആണ് നല്ലത്.

സൂര്യോദയം said...

സ്വാഗതം സോദരാ.... പോരട്ടെ തങ്കളുടെ ബോര്‍മൊഴികള്‍ (ബോറായ മൊഴികള്‍ എന്നല്ല ഉദ്ധേശിച്ചത്‌... ബോറടിച്ചപ്പോള്‍ തോന്നിയ മൊഴികള്‍ എന്നാണ്‌) :-)

വക്കാരിമഷ്‌ടാ said...

ഹ...ഹ... ബോര്‍മൊഴികള്‍. അതിഷ്ടപ്പെട്ടു :)

സ്വാഗതം ബോറുകാരാ. ബോറണ്ണന്റെ അതേ വികാരവിചാരങ്ങളില്‍ ഒരു ബോറു ബ്ലോഗ് തുടങ്ങി ബ്ലോഗ് ലോകത്തില്‍ ഒരു ബോറനായി മാറിയവനാണീ ഞാനും. അപ്പോള്‍ ജപ്പാനിലാണോ? അതടിപൊളി. ഒരു മീറ്റിനുള്ള ആളായി വരുന്നു.

വല്യമ്മായി said...

സ്വാഗതം

ജോലി ചെയ്ത് ബോറടിക്കുമ്പോള്‍ ബ്ലോഗുന്നവള്‍

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ബോറടിമാറാന്‍ ബ്ലോഗ്‌... നല്ല ആശയം...

ഉടനെത്തന്നെ ഒരു ജപ്പാന്‍ മീെറ്റ്‌ പ്രതീക്ഷിക്കുന്നു.

സ്വാഗതം അന്‍‌വര്‍,

ഷാജുദീന്‍ said...

അപ്പോള്‍ വക്കാരിക്കൊരു കൂട്ടായി

ittimalu said...

ഞാനും ഇന്നാ വന്നതു.... നമ്മുടെ ബ്ലൊഗ് പിറന്നാള്‍ ഒരേ ദിവസം ആണല്ലെ?

ittimalu said...

ഞാനും ഇന്നാ വന്നതു.... നമ്മുടെ ബ്ലൊഗ് പിറന്നാള്‍ ഒരേ ദിവസം ആണല്ലെ?

anwer said...

ഈശ്വരാ.. (ആരും വിളിച്ചു പോകും) .. ആദ്യ blog നുകിട്ടിയ പ്രതികരണം എന്റെ കണ്ണു നിറയിച്ചു( ചുമ്മാ.. ഒരു രസത്തിനു പറഞ്ഞതാ..)... എല്ലാവര്‍ക്കും നന്ദി..

ശ്രീജിത്ത്‌ : linkനു നന്ദി..മുഴുവന്‍ വായിച്ചില്ല... വായിച്ച അത്രയും അടിപൊളി..Really useful..

സൂര്യോദയം ചേട്ടാ.. താങ്കള്‍ ആണു എന്റെ Inspiration എന്നു പറഞ്ഞാല്‍ ..വിശ്വസിക്കുമൊ ? താങ്കളുടെ christ college വിശേഷങ്ങള്‍ വായിച്ച്കു ഞങ്ങള്‍ ചിരിച്ച്‌.. ചിരിച്ച്‌ ...

വക്കാരിമഷ്ടാ .. മാഷ്‌ ജപ്പാനില്‍ എവിടെയാണ്‌ ?( ടൊക്യൊ junction ല്‍ ആണെന്നു മാത്രം പറയരുത്‌ .. ). ബിജോയും ജപ്പാനില്‍ ആണൊ ?

ഷാജുദ്ദീന്‍ ..വല്ല്യമ്മായി..സഹോദരി..ഇട്ടിമാളു..എല്ല്ലാവര്‍ക്കും നന്ദി..വണക്കം...

സ്നേഹപൂര്‍വ്വം..

കണ്ണന്‍ said...

ഇഷ്ടമായി അന്‍വര്‍,
സമാന അവസ്ത കുറച്ചുകാലം അനുഭവിച്ച ഒരാളാണു ഞാന്‍,(അറിയാമല്ലോ?)
വക്കാരി സാന്‍, പറഞ്ഞതു പോലെ ഒരു ജപ്പാന്‍ Blog സംഗമം നടത്തൂ..എതായലും ഞാന്‍ ഇനി ഉണ്ടാവില്ല, കാരണം, 2-ാ‍ം പ്രാവശ്യം വന്നിട്ടു തിരികെ എല്ലാം മതിയാക്കി നാട്ടിലേക്കു പോകമല്ലൊ, ഓണം കൂടാമല്ലൊ എന്നു കരുതി, ഉരക്കമിളച്ചു Taxiയും കാത്തിരിക്കുകയാണു ഞാന്‍.

ദിവ (diva) said...

"എന്നും രാവിലെ തന്നെ വന്ന് google earth ല്‍ നോക്കി പരിചയമുള്ള സ്ഥലങ്ങള്‍ കണ്ടുപിടിക്കുക എന്നത്‌ ഒരു നേരമ്പോക്കായിട്ടുണ്ട്‌..അങ്ങിനെ ദിവസവും google earth നോക്കി നാട്ടില്‍ വീടുപണി എവിടെ വരെ ആയി എന്നു നോക്കുന്ന വിദ്വാന്മാരും കുറവല്ല"

ഇഷ്ടപ്പെട്ടു. വാക്കുകളിലെ അനായാസതയും ആക്രാന്തമില്ലായ്മയും ഇഷ്ടപ്പെട്ടു.

സ്വാഗതം... എഴുതിയെഴുതി ഞങ്ങളുടെയും ബോറടി മാറ്റുക...

വികടന്‍ said...

അങ്ങനെ അന്‍ വറും ഒരു ബ്ലോഗനായി. ഒരുപാടു സമയം ഉണ്ടെങ്കില്‍ ഒരു മെഗാ സീരിയലിനുള്ള സ്റ്റോറി എഴുതു. വക്കാരി, സൂക്ഷിച്ചോ... ഇതാ വരുന്നു മറ്റൊരു പുലി

സഞ്ചാരി said...

സ്വാഗതമോതുന്നു അന്‍‌വറെ. എഴുത്തിന്റെ ഒഴുക്കു നന്നായിട്ടുണ്ട്.